വിജയവാഡ : (www.evisionnews.in) റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ യശസുയര്‍ത്തിയ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു ഇനി ഡപ്യൂട്ടി കലക്ടറിന്റെ വേഷത്തില്‍? റിയോ ഒളിംപിക്‌സിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണു സിന്ധുവിന് ഡപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ള ജോലി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം സിന്ധു സ്വീകരിച്ചതായി കുടുംബവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ, എട്ടു വര്‍ഷത്തിനുള്ളില്‍ സിന്ധുവിന് ഐഎഎസ് ലഭിക്കാനും വഴിതെളിഞ്ഞു. ജോലി വാഗ്ദാനം സ്വീകരിച്ചതോടെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിങ്ങനെ വിഭജിക്കപ്പെട്ട സംസ്ഥാനത്ത് ആന്ധ്രയുടെ ഭാഗമായി തുടരാനും സിന്ധു തീരുമാനിച്ചു. അടുത്തിടെ വിജയവാഡയില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ സിന്ധു, ജോലി വാഗ്ദാനം സ്വീകരിച്ചുകൊണ്ടുള്ള സമ്മതപത്രം അധികൃതരെ ഏല്‍പ്പിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു ജോലി വാഗ്ദാനം ചെയ്തതിനു പുറമെ, മെഡല്‍ നേട്ടത്തിനുള്ള ഉപഹാരമായി മൂന്നു കോടി രൂപയും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയില്‍ വീടുവയ്ക്കാനുള്ള സ്ഥലവും നല്‍കി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും ഹൈദരാബാദില്‍ സിന്ധുവിന് വീടുവയ്ക്കാന്‍ സ്ഥലം വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, അഞ്ചു കോടി രൂപയും സര്‍ക്കാര്‍ ജോലിയും എന്ന ഓഫറും മുന്നോട്ടുവച്ചു. പണം സ്വീകരിച്ച സിന്ധു, ജോലി വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമാണ് ഇരുപത്തിയൊന്നുകാരിയായ സിന്ധു. മുന്‍ ബാഡ്മിന്റന്‍ താരം പുല്ലേല ഗോപീചിന്ദിന്റെ അക്കാദമിയിലാണ് സിന്ധു പരിശീലനം നടത്തുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരുമാണ് സിന്ധു.
ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന് പുതിയ ദൗത്യം; ഇനി ഡപ്യൂട്ടി കലക്ടര്‍ !
00:02:00
0

Post a Comment
0 Comments