ചെന്നൈ: (www.evisionews.in) രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മധുരയില്‍ നടത്തിയ ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് 49 പേര്‍ക്കു പരുക്ക്. പത്തുപേരുടെ നില ഗുരുതരമാണ്. സംഭവബഹുലമായ പ്രക്ഷോഭങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ അനുമതിയോടെ നടന്ന ജെല്ലിക്കട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
600 കാളകള്‍, ആയിരത്തിലേറെ വീരന്മാര്‍. ഒരിടവേളയ്ക്കു ശേഷം മധുരയില്‍ നടന്ന ജെല്ലിക്കട്ട് ആവേശക്കാഴ്ചയായി. ജല്ലിക്കട്ട് നിരോധനം നീക്കുന്നതിനായി നടന്ന കനത്ത പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം സര്‍ക്കാര്‍ അനുമതിയോടെ നടത്തിയ ജെല്ലിക്കട്ട് ഗ്രാമവാസികള്‍ ആഘോഷമാക്കി. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ജെല്ലിക്കട്ട് കാണാനെത്തിയത്. വ്യാഴാഴ്ച പാലമേട്ടിലും വെള്ളിയാഴ്ച്ച അളങ്കാനല്ലൂരിലും ജെല്ലിക്കട്ട് നടക്കും. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കാര്‍, ട്രാക്ടര്‍, ബൈക്ക് എന്നിവയ്ക്കു പുറമേ റഫറിജേറ്റര്‍, വാഷിങ് മെഷീന്‍ എന്നിവയാണ് ഇത്തവണ വീരന്മാര്‍ക്ക് സമ്മാനം. ചെന്നൈ മറീന ബീച്ചില്‍ ദിവസങ്ങളോളം ആയിരക്കണക്കിനാളുകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ജെല്ലിക്കെട്ട് നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സും നിയമഭേദഗതിയും കൊണ്ടുവന്നത്.
Post a Comment
0 Comments