ബേക്കല്‍ (www.evisionnews.in): കീഴൂര്‍ പടിഞ്ഞാറില്‍ വീട് കുത്തിത്തുറന്ന്ഉ റങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെതടക്കം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യം സമീപത്തെ ആശുപത്രിയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നു പേരുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഈ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. അതേസമയം ക്യാമറയില്‍ പതിഞ്ഞവരുടെ മുഖം വ്യക്തമല്ല.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കീഴൂര്‍ പടിഞ്ഞാറിലെ നാസറിന്റെ വീട്ടില്‍ കവര്‍ച്ചനടന്നത്. വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടെയും മക്കളുടെയും സഹോദരന്റെ മകളുടെയുടെതടക്കം ആറരപവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ഒരു മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. സമീപത്തെ മറ്റു രണ്ടുവീടുകളിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.
Post a Comment
0 Comments