മേല്‍പറമ്പ് (www.evisionnews.in): കീഴൂരില്‍ വീട് കുത്തിത്തുറന്ന് ആറര പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു. കീഴൂര്‍ പടിഞ്ഞാറിലെ നാസറിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കവര്‍ച്ച നടന്നത്. സമീപത്തെ രണ്ടു വീടുകളിലും കവര്‍ച്ചാശ്രമം നടന്നതായി കണ്ടെത്തി.
വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു. മൂന്നര പവന്റെ മാല, ഒരു പവന്റെ പാദസരം, മൂക്കാല്‍ പവന്‍ മാല തുടങ്ങി ആറരപവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. മാലപൊട്ടിച്ചെടുക്കുന്നതിനിടെ ഉറക്കമുണര്‍ന്ന സുമയ്യ ബഹളംവെച്ചതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. കിടപ്പുമുറിയിലെ മേശയില്‍വെച്ചിരുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.
അടുത്ത രണ്ടുവീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. അലമാരയില്‍ നിന്നും സാധനങ്ങളും വാരിവലിച്ചിട്ടനിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് നാസറിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധനനടത്തി. പരിശോധനയില്‍ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തി. മദ്യകുപ്പിയും ഗ്ലാസും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
keywords:kasaragod-melparamb-house-gold-theft
Post a Comment
0 Comments