കുമ്പള (www.evisionnews.in): പൂട്ടിയിട്ട രണ്ടു വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. വിവരമറിഞ്ഞ് എത്തിയ വീട്ടുടമയെയും സമീപവാസികളായ സ്ത്രീകളെയും മോഷ്ടാക്കള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞ് ആക്രമിക്കുകയും ചെയ്തു സംഘം രക്ഷപ്പെട്ടു. മോഷ്ടാക്കള്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന പള്‍സര്‍ ബൈക്ക് പോലീസ് കണ്ടെത്തി.
ശനിയാഴ്ച രാത്രി 11 മണിയോടെ പച്ചംമ്പളയിലാണ് വ്യാപകമായി കവര്‍ച്ച അരങ്ങേറിയത്. രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മൂന്നുവീടുകളില്‍ കവര്‍ച്ചാശ്രമവും നടന്നു. പച്ചംമ്പളയിലെ ബേക്കറികടയുടമ ആലിക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് 1,25,000 രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കിടപ്പുമുറിയില്‍ അലമാരയിലാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും സൂക്ഷിച്ചിരുന്നത്. അലമാര കുത്തിപൊളിച്ച നിലയിലാണ്. അയല്‍വാസിയായ നഫീസയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണവും രണ്ടായിരം രൂപയും കവര്‍ന്നു. ഇവിടെയും വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിത്. സമീപത്തെ അബ്ദുല്ല, മുഹമ്മദ്, സുബൈദ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ വീടുകള്‍ പൂട്ടി പച്ചംമ്പളയില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ തക്കത്തിനാണ് കവര്‍ച്ച അരങ്ങേറിയത്.
കുമ്പള എസ്.ഐ മേല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വ്യാപകതിരച്ചില്‍ നടത്തിയെങ്കിലും കവര്‍ച്ചാ സംഘത്തെ കണ്ടെത്താനായില്ല. അതേ സമയം കവര്‍ച്ചാ സംഘം ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന ഒരു പള്‍സര്‍ ബൈക്ക് കണ്ണാടിപ്പാറയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഈ ബൈക്കിന്റെ നമ്പര്‍ വ്യാജമാണോ എന്ന സംശയത്തിലാണ് പോലീസ്. കവര്‍ച്ച സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
keywords:kasaragod-pachambalam-house-gold-money-theft
Post a Comment
0 Comments