കൊച്ചി (www.evisionnews.in): ഓടുന്ന വാഹനത്തിനുള്ളില്‍ മലയാളി നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനി എന്ന സുനില്‍കുമാര്‍ ആണെന്ന് പോലീസിന് വ്യക്തമായി. എല്ലാം പ്ലാന്‍ ചെയ്തത് സുനിയാണെന്നും ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്‍ പോലീസിനോട് മൊഴിനല്‍കി. സുനിക്കു പിന്നില്‍ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മില്‍ തര്‍ക്കമുണ്ടായതായും മണികണ്ഠന്‍ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളാണ് പിടിയിലായ മണികണ്ഠന്‍. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post a Comment
0 Comments