പെരിയ (www.evisionnews.in): പൂല്ലൂര്‍ പെരിയ പഞ്ചായത്തിലെ തടത്തില്‍ ലക്ഷം വീട് കോളനിയിലെ പരേതനായ കൂളിപ്പള്ളത്ത് രാമന്റെ മകന്‍ എ.വി നാരായണ(46)നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തടത്തില്‍ കലാ-കായിക സമിതി കെട്ടിടത്തിനകത്ത് തോര്‍ത്ത് മുണ്ട് കഴുത്തില്‍ കുരുക്കി തൂങ്ങി മരിച്ച നിലയിലായിരുന്നു നാരായണന്‍.
വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാരായണന്റെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: മിനി. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, മാധവന്‍, ഗോവിന്ദന്‍, കുഞ്ഞമ്പു, രാഘവന്‍, മാധവി, ജാനകി.
keywords:kasaragod-periya-pullur-narayanan-suicided-by-hanging
Post a Comment
0 Comments