ബദിയടുക്ക: (www.evisionnews.in) ഫെബ്രുവരി 27ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കരച്ചില്‍ സമരം നടത്തും. മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാനസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 15 ദിവസമായി ബദിയടുക്ക പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ഓഫീസ് ഉപരോധം, സത്യാഗ്രഹം അടക്കമുള്ള സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം നടക്കുന്ന ഫെബ്രുവരി 27 തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തുന്നത്. വര്‍ഷങ്ങളോളമായി തകര്‍ന്ന് കിടക്കുന്ന ബദിയടുക്ക-ഏത്തടുക്ക-സൂളപ്പദവ് റോഡ്, ചെര്‍ക്കള-കല്ലട്ക്ക റോഡ്, മുള്ളേരിയ-ആര്‍ളപ്പദവ് റോഡ്, നെക്രംപാറ-പുണ്ടൂര്‍-നാരംപാടി-ഏത്തട്ക്ക റോഡ്, മാന്യ-ചര്‍ളട്ക്ക റോഡ് തുടങ്ങിയ റോഡുകളുടെ ശോചനീയാനസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. മൂന്നാം തീയ്യതി നടക്കുന്ന സംസ്ഥാന ബജറ്റില്‍ ആവശ്യമായ പണം നീക്കി വെച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 7 ന് മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്താന്‍ സമര സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
15 ാം ദിവസം നടന്ന സത്യാഗ്രഹം ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചന്ദ്രശേഖര കല്ലഗ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. അഖിലേഷ് നഗുമുഗം സ്വാഗതം പറഞ്ഞു. രാജ ഗോപാല്‍, ജയരാജന്‍, പി കെ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ശ്യാം പ്രസാദ് മാന്യ, നിരഞ്ചന്‍, നാരായണ ഭട്ട്, ഹനീഫ് വിദ്യാഗിരി, രമേഷ് ആള്‍വ്വ കടാര്‍, അഷ്‌റഫ് മുനിയൂര്‍, ബഷീര്‍ ഫ്രഡ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments