Type Here to Get Search Results !

Bottom Ad

അനധികൃത മണല്‍ കടത്ത്: പോലീസ് പരിശോധന കര്‍ശനമാക്കി; മൂന്ന് ലോറികള്‍ പിടിച്ചു

വിദ്യാനഗര്‍ (www.evisionnews.in): അനധികൃത മണല്‍ കടത്തിനെതിരെ വിദ്യാനഗര്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഇന്ന് പുലര്‍ച്ചെ നെല്ലിക്കട്ട, എടനീര്‍, ചെര്‍ക്കള ഭാഗങ്ങളില്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ പിടിച്ചു. രണ്ട് ലോറികളും ഒരു ടിപ്പറുമാണ് പിടിയിലായത്. ലോറി ഡ്രൈവര്‍മാരായ ഉപ്പിനങ്ങാടിയിലെ ബി.എച്ച് സക്കറിയ (29), എതിര്‍ത്തോട്ടെ നാസര്‍ (30), കന്യാകുമാരിയിലെ ജ്ഞാനശെല്‍വന്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു.



keywords:kasaragod-vidyanagar-sand-smuggling-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad