നീലേശ്വരം (www.evisionnews.in): കാര്‍ഷിക പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായ രാഷ്ടീയ പ്രവര്‍ത്തനമാണെന്നും കൃഷിഭൂമി തരിശിടുമ്പോള്‍ അത് അരാഷ്ട്രീയതയുടെ സന്ദേശമാണ് നല്‍കുന്നതെന്നും കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ തലമുറയിലേക്ക് സംസ്‌കാരത്തിന്റെ വിനിമയമാണ് സാധ്യമാവുന്നതെന്നും പ്രശസ്ത നോവലിസ്റ്റ് പി.വി.കെ പനയാല്‍ അഭിപ്രായപ്പെട്ടു. കൊടക്കാട് കദളീവനം കാര്‍ഷിക ഗ്രാമത്തിലെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി.പി സുകുമാരന്‍, സി.വി നാരായണന്‍, ശ്രീധരന്‍ നമ്പീശന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത ഭൂമി കാര്‍ഷിക മാസികയുടെ ജില്ലയില്‍ നിന്നുള്ള മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരം നേടിയ രവീന്ദ്രന്‍ കൊടക്കാടിനെ യോഗം അനുമോദിച്ചു.
Post a Comment
0 Comments