Type Here to Get Search Results !

Bottom Ad

കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു:അഹമ്മദ് സാഹിബിന്റെ പകരക്കാരനാര്?

സ്വന്തം ലേഖകന്‍


കാസര്‍കോട് (www.evisionnews.in): വ്യക്തിപ്രഭാവം കൊണ്ടും രാഷ്ട്രീയ നിലപാടുകളിലെ സൗമ്യത കൊണ്ടും ദേശീയ രാഷ്ട്രീയത്തില്‍ അനിഷേധ്യമായ ഇടമായിരുന്നു ഇ. അഹമ്മദിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുസ്ലിം ലീഗിന് നഷ്ടമാകുന്നത് കര്‍മനിരതനായ ഒരു നേതാവിനെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ മുസ്ലിം ലീഗിന്റെ മുഖം തന്നെയാണ്. ദേശീയ രംഗമായിരുന്നു പ്രവര്‍ത്തനമേഖലയെങ്കിലും ഇ. അഹമ്മദിന് സംസ്ഥാന പാര്‍ട്ടിയിലും ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ പാര്‍ട്ടിതീരുമാനങ്ങളില്‍ ഇ. അഹമ്മദിന്റെ അഭിപ്രായവും നിര്‍ണായകമായിരുന്നു.

1977ല്‍ കൊടുവള്ളിയില്‍ നിന്നും തുടങ്ങിയ പ്രത്യക്ഷ രാഷ്ട്രീയ സപര്യയിലൂടെ,മലപ്പുറത്തിന്റെയും പൊന്നാനിയുടെയും ജനകീയ നേതാവായി ഇ. അഹമ്മദ് വളര്‍ന്നു. കേരളത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജനകീയ മുഖം കൈവന്നതും പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി പ്രഭാവം ശക്തമായതോടെയുമാണ് ഇ അഹമ്മദ് കളം മാറി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്.

1991 ല്‍ മഞ്ചേരിയില്‍ നിന്നും വിജയിച്ചാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ സ്വത്വം തന്നെയായി മാറിയ ഇ അഹമ്മദ് ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പകരം ആര് എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം കണ്ടെത്തുക എന്നുള്ളത് പാര്‍ട്ടിക്ക് വെല്ലുവിളി തന്നെയായിരിക്കും. ഇത് സംബന്ധിച്ച് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇ അഹമ്മദിന്റെ പിന്മുറക്കാരനാകുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് സംസ്ഥാന ലീഗിന്റെ അമരക്കാരനായ പി കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ്. സംസ്ഥാന രാഷ്ട്രയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒപ്പം അന്തര്‍ ദേശീയ തലങ്ങളിലും,ഗള്‍ഫ് മേഖലകളിലും സ്വാധീനമുള്ള കുഞ്ഞാലിക്കുട്ടി തന്നെയാണ് ദേശീയ തലത്തില്‍ ലീഗിനെ നയിക്കുവാന്‍ യോഗ്യന്‍ എന്ന് തന്നെയാണ് പൊതുവില്‍ ഉയരുന്ന വികാരം. പാര്‍ലമെന്റില്‍ ലീഗിന്റെയും കേരളത്തിന്റെയും ശബ്ദമാകുവാനുള്ള രാഷ്ട്രീയപാകത കുഞ്ഞാലിക്കുട്ടിക്ക് മാത്രമേയുള്ളൂവെന്നണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.സമീപ കാലത്ത് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍,''പാര്‍ട്ടി ഏത് കാര്യം കാര്യം പറഞ്ഞാലും സന്തോഷത്തോടെ ഏറ്റെടുക്കും'' എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണെന്നും നിരീക്ഷണങ്ങളുണ്ട്. 

അതോടപ്പം തന്നെ മുന്‍ എം.പിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ ദേശീയ ട്രഷറര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നതും ഇതിന്റെ ഭാഗമായി വേണം കരുതാന്‍. കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന്, ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്കെത്തിക്കുവാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായും സൂചനയുണ്ട്. അഹമ്മദ് സാഹിബിന്റെ പകരക്കാരനായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പ്രധാന പേര് മുന്‍ ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ മകന്‍ സിറാജ് ഇബ്രാഹിം സേഠിന്റേതാണ്. മികച്ച രാഷ്ട്രീയ പാരമ്പര്യമുള്ള സിറാജ് ഇബ്രാഹിം സേഠ് ദേശീയ രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്ന് തന്നെയാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തേരാളികളാകുവാന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മജീദ്, യൂത്ത് ലീഗ് മുന്‍ ദേശീയ കണ്‍വീനറും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് എന്നിവരെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

Post a Comment

0 Comments

Top Post Ad

Below Post Ad