ബന്തടുക്ക (www.evisionnews.in): ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 70 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കരിവേടകം, അണ്ണപ്പാടി സ്വദേശിയും ഇപ്പോള്‍ തങ്കത്തടുക്കയില്‍ താമസക്കാരനുമായ കൃഷ്ണ നായികി (50)നെതിരെ ബന്തടുക്ക എക്സൈസ് കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ജെ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പടുപ്പ്, പനംപാറയില്‍ എത്തിയത്. ഈ സമയത്ത് 35 ലിറ്ററിന്റെ ബാരലില്‍ സ്പിരിറ്റുമായി പ്രതിയെ കാണപ്പെടുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. 35 ലിറ്റര്‍ സ്പിരിറ്റ് കസ്റ്റഡിയിലെടുക്കുകയും പരിസരത്തു പരിശോധന നടത്തുന്നതിനിടയില്‍ മറ്റൊരു ബാരലില്‍ സൂക്ഷിച്ച 35 ലിറ്റര്‍ സ്പിരിറ്റ് കൂടി പിടികൂടുകയുമായിരുന്നു.
ഒറിജിനല്‍ സ്പിരിറ്റ് നാട്ടിലെത്തിച്ച് വെള്ളം ചേര്‍ത്ത് ആവശ്യക്കാര്‍ക്കു നല്‍കുകയായിരുന്നു കൃഷ്ണ നായിക് ചെയ്തു കൊണ്ടിരുന്നതെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ ബദിയഡുക്ക എക്സൈസിലും കേസുള്ളതായി കൂട്ടിച്ചേര്‍ത്തു. സംഘത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരായ കെ ജനാര്‍ദ്ദനന്‍, എന്‍.കെ രവീന്ദ്രന്‍, സി ഗോവിന്ദന്‍ നമ്പൂതിരി, സന്തോഷ്, എന്‍.കെ രാധാകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments