Type Here to Get Search Results !

Bottom Ad

മലയോര റോഡിന്റെ ശോച്യാവസ്ഥ: സമരസമിതി ഭാരവാഹികള്‍ നിവേദനവുമായെത്തിയപ്പോള്‍ പി.ഡബ്യൂ.ഡി ഓഫീസില്‍ ജീവനക്കാരില്ല


ബദിയടുക്ക (www.evisionnews.in): മലയോര മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുദിവസമായി തുടരുന്ന സമരത്തിന്റെ ഭാവിപരിപാടികള്‍ അധികൃതരെ അറിയിക്കാന്‍ ബദിയടുക്കയിലെ പിഡബ്ല്യൂഡി ഓഫീസിലെത്തിയപ്പോള്‍ സമരസമിതി ഭാരവാഹികളെ വരവേറ്റത് ആളില്ലാത്ത കസേരകള്‍. ചൊവ്വാഴ്ച രാവിലെ 11മണിയോടെയാണ് 18അംഗ സമരസമിതി ഭാരവാഹികള്‍ നിവേദനവുമായി ഓഫീസിലെത്തിയത്. വെള്ളിയാഴ്ച തുടങ്ങിയ സമരം ശനിയാഴ്ച മുതല്‍ ഉപരോധത്തിലേക്കും നിരാഹാരത്തിലേക്കും നീങ്ങുമെന്നാണ് തീരുമാനം. ഇത് പി.ഡബ്ല്യൂഡി അധികൃതരെ അറിയിക്കാനെത്തിയപ്പോഴാണ് ഓഫീസ് ആളില്ലാതെ നിലയില്‍ തുറന്നിട്ടിരിക്കുന്നത് കണ്ടത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഒരു ഓവര്‍സീയര്‍, ഒരു പ്യൂണ്‍ അടക്കം മൂന്നു ജീവനക്കാരാണ് ഓഫീസിലുള്ളത്. ഇവിടെ ആളില്ലാത്ത അവസ്ഥ ആദ്യ അനുഭവമല്ലെന്നും ഇത് പതിവാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. വിലപ്പെട്ട രേഖകളും മറ്റും സൂക്ഷിച്ചിട്ടുള്ള ഓഫീസ് ഒരു അറ്റന്ററുടെ സാന്നിധ്യം പോലുമില്ലാതെ തുറന്നിടുന്നത് ഉദ്യോഗസ്ഥരുടെ നിരുവാദത്തത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, രക്ഷാധികാരി ശങ്കരനാരായണ മയ്യ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad