മുള്ളേരിയ (www.evisionnews.in): ചുമട്ടുതൊഴിലാളി ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ബളവന്തടുക്കയിലെ രാമണ്ണനായിക് സീത ദമ്പതികളുടെ മകന്‍ ബി.ആര്‍ കൃഷ്ണ(58)യാണ് മരിച്ചത്. 15വര്‍ഷമായി മുള്ളേരിയ ടൗണില്‍ ചുമട്ടു തൊഴിലാളിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജോലിക്കിടയില്‍ കുഴഞ്ഞുവീണ കൃഷ്ണയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മുള്ളേരിയ ടൗണില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. കൃഷ്ണയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുള്ളേരിയയിലെ ചുമട്ടുതൊഴിലാളികള്‍ ഇന്നു തൊഴിലെടുത്തില്ല. ജയന്തിയാണ് ഭാര്യ. അര്‍പ്പിത, ശ്രീഹരി മക്കളും അണ്ണയ്യ സഹോദരനുമാണ്.
keywords:kasaragod-mulleriya-br-krishna-obituary
Post a Comment
0 Comments