മധൂര്‍ (www.evisionnews.in): പഞ്ചായത്തിലെ പദ്ധതികള്‍ രൂപീകരണത്തിനും നടപ്പിലാക്കുന്നതിന്നും സഹായിക്കുന്നതിന്ന് വേണ്ടി രൂപീകരിച്ച ആസൂത്രണ സമിതി ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി രാഷ്ട്രീയവല്‍ക്കരിച്ചതില്‍ മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. കഴിവും പരിചയവും വൈദക്ത്യവുമുള്ളവരെ ഉള്‍പെടുത്തുന്നതിന് പകരം അവരുടെ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി അംഗങ്ങളെ ഉള്‍പെടുത്തിയതിലൂടെ സ്വജന പക്ഷപാതിത്വമാണ് കാണിക്കുന്നത് ഇത്തരം നടപടികള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പഞ്ചായത്തിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ചൂരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സ്വാഗതം പറഞ്ഞു. യു ബഷീര്‍, യു സഹദ് ഹാജി, മജീദ് പട്‌ള, മമ്മു ഫുജൈറ, ഹബീബ് ചെട്ടുംകുഴി, എച്ച്.കെ അബ്ദുല്‍ റഹ്മാന്‍, യു.എ അലി, കുഞ്ചാര്‍ മുഹമ്മദ്, മുഹമ്മദ് അസ്ലം, പി.എം മൂസ പെരിയടുക്കം, സുബൈര്‍ ചൂരി, മുഹമ്മദലി മഞ്ചത്തടുക്ക, എം.എ ഖലീല്‍, കെ.എ മുഹമ്മദ്, ഷാഹുല്‍ ഹമീദ്, റഫീഖ് ഉളിയത്തടുക്ക, പി.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ബഷീര്‍ കെ ചൂരി, ശരീഫ് മധൂര്‍, യു.എ ഇക്ബാല്‍, ബി.എസ് മുഹമ്മദ്, ഇക്ബാല്‍ ചൂരി, പി.എ അബ്ദുല്‍ അസീസ് സംബന്ധിച്ചു.
Post a Comment
0 Comments