Type Here to Get Search Results !

Bottom Ad

കേരളത്തിന്റെ കലാലയങ്ങളില്‍ ഫാസിസത്തിന്റെ നിറംചുവപ്പ് തന്നെ: എം.പി നവാസ്

കാസര്‍കോട് (www.evisionnews.in): കേരളത്തിന്റെ കലാലയങ്ങളില്‍ ഫാസിസത്തിന്റെ നിറം ചുവപ്പ് തന്നെയെന്ന് എം.എസ്.എഫ്സം സ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു. ഷുക്കൂര്‍ ഒരു ദിനമല്ല, നിതാന്ത ജാഗ്രതയാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മറ്റി കുമ്പളയില്‍ സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തങ്ങള്‍ക്ക് സ്വാധിനമുള്ള കാമ്പസുകളില്‍ ഇതരവിദ്യാര്‍ത്ഥി സംഘടനകളുടെ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് ശൈലി നടപ്പിലാക്കുകയാണ്. ജനാധിപത്യ കാമ്പസുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള എം.എസ്.എഫ് ശ്രമത്തിന് കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയുണ്ടാവണെമെന്നും അദ്ധേഹം പറഞ്ഞു. 

ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ജംശീര്‍ ആലക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷറഫ് എടനീര്‍, ഹാഷിം ബംബ്രാണി, അസീസ് കളത്തൂര്‍, എം. അബ്ബാസ്, യൂസുഫ് ഉളുവാര്‍, വി.പി അബ്ദുല്‍ ഖാദര്‍, എ.കെ ആരിഫ്, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഖാദര്‍ ആലൂര്‍, സിദ്ധീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, സവാദ് അംഗഡി മുഗര്‍, നവാസ് കുഞ്ചാര്‍, ഷൈന്‍ കുണിയ, കുഞ്ഞി അബ്ദുള്ള, റഫീഖ് വിദ്യാനഗര്‍, അന്‍സാഫ് കുന്നില്‍, സാദിഖുല്‍ അമീന്‍, പി.വൈ ആസിഫ് ഉപ്പള, ഷഹീദ് അംഗഡിമുഗര്‍, റഹീം പള്ളം, നസാത്ത് പരവനടുക്കം, മര്‍സൂഖ് റഹ്്മാന്‍, അസറുദ്ദീന്‍ മണിയോടി, അബ്ബാസ് കൊടിയമ്മ, അബുബദ്‌രിയ നഗര്‍, ബി.എന്‍ മുഹമ്മദ് അലി, ഇബ്രാഹിം ബത്തേരി, ഷിഹാബ് പേരാല്‍, ജംഷീര്‍ മൊഗ്രാല്‍, ഷറഫുദ്ദീന്‍ മൊഗ്രാല്‍, റുവൈസ് ആരിക്കാടി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad