ബദിയടുക്ക:വേനൽ കടുത്തതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്.ചൊവ്വാഴ്ച്ച ഉച്ചയോടെ ബദിയടുക്കയിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ പൊടിക്കാറ്റാണ് ഉണ്ടായത്. ബദിയടുക്ക അപ്പർ ബസാറിലുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്ത രായി.ബദിയടുക്ക ഗവണ്മെന്റ് സ്‌കൂൾ കൂടി ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിലാണ് പൊടിക്കാറ്റ് ശക്തമായി വീശിയടിച്ചത്. ഉച്ചഭക്ഷണത്തിന് വിട്ട സമയമായതിനാൽ വിദ്യാർത്ഥികളെല്ലാം ഗ്രൗണ്ടിലായിരുന്നു. ഈ സമയത്താണ് കാറ്റുണ്ടായത്.ഇതേതുടർന്ന് ചെറിയ കുട്ടികൾ വിരണ്ടോടി. അധ്യാപകർ സമയോചിതമായി ഇടപെട്ട് പെട്ടെന്ന് തന്നെ പരിഭ്രാന്തരായ കുട്ടികളെ ക്‌ളാസ് മുറികളിലേക്ക് എത്തിക്കുകയായിരുന്നു. കാറ്റ് റോഡിലേക്കും കൂടി വ്യാപിച്ചതോടെ വാഹനങ്ങൾക്കെല്ലാം ഓട്ടം നിർത്തേണ്ടതായി വന്നു.പ്രദേശത്തുണ്ടായിരുന്നവർ ശക്തമായ കാറ്റിനെ തുടർന്ന് പരിഭ്രാന്തരാകുകയും പൊടിക്കാറ്റിൽ നിന്നും രക്ഷനേടാൻ വിരണ്ടോടുകയും ചെയ്തു. പൊടിക്കാറ്റ് പത്ത് മിനിറ്റോളം നീണ്ടു നിന്നു. പൊടിക്കാറ്റിന് ശമനം വന്നതോടെയാണ് വാഹനങ്ങൾക്ക് നീങ്ങാൻ സാധിച്ചത്.റോഡിന് സമീപത്തും, കടകൾക്ക് മുന്നിലായും സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും lപ്ലാസ്റ്റിക് ഷീറ്റുകളും ശക്തമായ കാറ്റിൽ നിലം പതിച്ചു.
keywords-badiyadukka-dust wind
keywords-badiyadukka-dust wind
Post a Comment
0 Comments