Type Here to Get Search Results !

Bottom Ad

ജനകീയ കൂട്ടായ്മയിൽ കുമ്പോൽ മാഡ് മൈതാനം പുനർജനിക്കുന്നു.


കുമ്പള:(www.evisionnews.in)അധികാരികളുടെ അനാസ്ഥയിൽ നശിച്ച കൊണ്ടിരിക്കുന്ന കുമ്പള പഞ്ചായത്തിലെ കുമ്പോൽ മാഡ് മൈതാനം ജനകീയ കൂട്ടായ്മയിൽ പുനർജനിക്കുന്നു.ഹെൽപ് ലൈൻ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്  മുൻകൈ യെടുത്ത് പുനരുദ്ധാരണം ചെയ്യുന്നത്.നിരവധി കായിക താരങ്ങൾക് ജന്മം നൽകിയ  ഗ്രൗണ്ട്, സ്റ്റേഡിയം ആക്കണമെന്ന മുറവിളിക്ക് നിരവധി വർഷത്തെ പഴക്കമുണ്ട്. നൂറു കണക്കിന് ഏക്കർ വിസ്താരമുള്ള പഞ്ചായത്ത് പുറമ്പോക്ക് സ്ഥലം ,ഇപ്പോൾ ഭൂരിഭാഗവും സ്വകാര്യ  വ്യക്തികൾ കെയ്യേറി അവകാശം നേടി യെടുത്തു. 5 ഏക്കറോളം സ്ഥലം കുമ്പോൽ എൽ.പി. യു.പി സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും കളിസ്ഥലമായി ഉപയോഗിക്കുന്നു.പുഴയുടെ ഓരം ചേർന്ന് നിൽക്കുന്ന ഇ മൈതാനം ഉപ്പ്  വെള്ളം കയറിയാണ് നശിച്ച് കൊണ്ടിരിക്കുന്നത്നി.രവധി ഹരജി കൾ അധികാരികൾക് നൽകിയെങ്കിലും തുച്ഛമായ ഫണ്ട് നൽകി മുഖം രക്ഷിക്കുന്ന നടപടിയാണ് ഉണ്ടായത്.ഇപ്പോൾ ജനകീയ കൂട്ടായ്മയിൽ  ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ  നാട്ടിലെയും പരിസരത്തെയും കായിക പ്രേമികളുടെ സംഗമത്തിൽ ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷെരീഫ്,ഫുട്ബോൾ താരം അഷ്റഫ് സിറ്റിസൺ,സിവിൽ എൻജിനീയർ മഹ്മൂദ്,അഷ്റഫ് കാർല, ഷെകീൽ മൊഗ്രാൽ ,കാക്ക മുഹമ്മദ്,സത്താർ ആരിക്കാടി,ലത്തീഫ് കുമ്പോൽ,സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു.



keywords-kumbala-kumbol mad stadium-help line whatsap group



Post a Comment

0 Comments

Top Post Ad

Below Post Ad