Type Here to Get Search Results !

Bottom Ad

മലയോര റോഡുകളുടെ ശോചനീയാവസ്ഥ: ബദിയടുക്ക പി ഡബ്ള്യു ഡി ഓഫീസ് ഉപരോധം ശനിയാഴ്ച്ച


ബദിയടുക്ക :(www.evisionnews.in) ചെര്‍ക്കള -കല്ലടുക്ക, ബദിയടുക്ക -സുള്ള്യപദവ്, മുള്ളേരിയ -അര്‍ലപദവ് റോഡുകളുടെ ശോചനീയാവസ്ഥ മുന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിത കാല സമരം എട്ടാം ദിവസത്തിലേക്ക്. 7-ാം ദിവസത്തെ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കേശവ പ്രസാദ് അധ്യക്ഷത വഹിച്ചു.കേരള വ്യപാര വ്യവസായ എകോപന സമിതി മുള്ളേരിയ യുണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണ റൈ ട്രഷറർ ശശിധര, മർച്ചന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് എം.എസ് ഹരിപ്രസാദ് സെക്രട്ടറി പ്രസന്നകുമാർ,ജ്ഞാന ദേവ ഷേണായി,ച ദ്രഹാസ റൈ അൻവർ ഓസോൺ , ശ്യാം പ്രസാദ് മാന്യ, ഭാസ്കരൻ, കുമ്പള ശാഫി, വിശ്വനാഥപ്രഭു, നാരയണ ഭട്ട്, രവി, ബഷീർ ഫ്രണ്ട്സ്,സി.കെ.ചന്ദ്രൻ, കൃഷ്ണ ബല്ലാൾ, കുഞ്ചാർ മുഹമ്മദ്, ചാലക്കര അബ്ദുല്ല, കെ.എസ് മുഹമ്മദ് ലത്തിഫ് കന്യാന, തുടങ്ങിയവർ സംസാരിച്ചു. മാഹിൻ കേളോട്ട് സ്വാഗതവും,ശംസുദ്ദീൻ കിന്നിംഗാർ നന്ദിയുoപറഞ്ഞു.സമരം ഊർജ്ജിതമാക്കുന്നതിൻെറ ഭാഗമായി സമരസമിതിയുടെ ബദിയടുക്ക പി ഡബ്ള്യു ഡി ഓഫീസ് മാർച്ചും, ഉപരോധവും ശനിയാഴ്ച്ച നടക്കും.



keywords-pwd office-badiyadukka-action commiti protest-meccadam project

Post a Comment

0 Comments

Top Post Ad

Below Post Ad