കാസര്‍കോട്: (www.evisionnews.in) പൈക്കയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ പേരില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഉറൂസിന് കൊടി ഉയര്‍ന്നു. മാര്‍ച്ച് അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഉറൂസിന് തുടക്കം കുറിച്ച് മഖാം സിയാറത്തിന് പൈക്ക ഖാസി സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി നേതൃത്വം നല്‍കി. മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ. അബ്ദുല്‍ റസാഖ് പതാക ഉയര്‍ത്തി. രാത്രി 7.30 ന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. മഖാം കമ്മിറ്റി ജന. സെക്രട്ടറി അബൂബക്കര്‍ ബീട്ടി യടുക്ക സ്വാഗതം പറയും. പൈക്ക മുദരീസ് പി.എ. സുബൈര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഷൗക്കത്തലി വെള്ളമുണ്ട, ബഷീര്‍ ഫൈസി ദേശ മംഗലം, ആബിദ് ഹുദവി തച്ചണ്ണ, മന്‍സൂര്‍ അലി ഭാരിമി കാപ്പ്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മത പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളില്‍ യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകെങ്ക, സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല , കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍, മുക്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
മാര്‍ച്ച് അഞ്ചിന് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. പൈക്കം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി.എം മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറയും. ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
മാര്‍ച്ച് രണ്ടിന് നാലു മണിക്ക് മജിലി സുന്നൂറിന് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും . ആറിന് രാവിലെ എഴു മണിക്ക് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.
Keywords- paika-manavatti-makham-uroos
Post a Comment
0 Comments