ബേക്കല്‍: ( www.evisionnews.in)രാഷ്ട്രീയക്കേസുകളിലും മാങ്ങാട് നടന്ന അടിപിടി കേസുകളിലും നരഹത്യ ശ്രമം ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകളിലും പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് കാപ്പ ചുമത്തി അറസ്റ്റുചെയ്തു. മാങ്ങാട് അമ്പാപുരത്തെ മനോജ് എന്ന മനു(33) ആണ് അറസ്റ്റിലായത്. ജില്ലാകലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ ശനിയാഴ്ച ഉച്ചയോടെ ബേക്കല്‍ എസ്‌ഐ യു പി വിപിന്‍ അറസ്റ്റുചെയ്തത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod-Bekal-DYFI-arrest-Kaapa-Manoj
Post a Comment
0 Comments