കാസര്‍കോട്:(www.evisionnews.in0 സമസ്ത ഉപാധ്യക്ഷനും പ്രമുഖ മതപണ്ഡിതനായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തുംവരെ സമര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച നീതിനിഷേധത്തിനെതിരെ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ ഒരു പ്രവര്‍ത്തകനായി ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കേസ് തെളിയിക്കാന്‍ സമര രംഗത്ത് ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ അന്വേഷണം തൃപ്തികരമല്ല. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അബ്ദുല്ല മൗലവിയുടെ മരണം മറ്റൊരു താരത്തിലല്ലെന്ന് മനസിലാക്കാന്‍ കഴിയും. മരണത്തിലെ ദുരൂഹതയകറ്റാന്‍ ഏതറ്റംവരെ പോകാന്‍ തയാറാണെന്നും തങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഘട്ടംഘട്ടമായി നടത്തുന്ന സമരങ്ങളുടെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു. ഈ മാസം 28ന് ഒരു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കും. രണ്ടാം ഘട്ടമായി ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച്, മൂന്നാം ഘട്ടമായി സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ചും എന്നിവ നടത്തും.
മതപരമായ ഒരു സംഘടനയെ നിലവിട്ടു പ്രക്ഷോഭങ്ങള്‍ നടത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ഭരണാധികാരികളും അന്വേഷണ ഏജന്‍സികളും ശ്രമിക്കരുതെന്നും സത്യാവസ്ഥ നീതിപീഠത്തിനും സമൂഹത്തിനും മുന്നിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, താഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, അഡ്വ. പി.എ പൗരന്‍, അഡ്വ. ത്വയ്യിബ് ഹുദവി, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, കെ.ടി അബ്ദുല്ല ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഖാസിമാരായ ഇ.കെ മഹ്്മൂദ് മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ധീഖ് നദ്വി ചേരൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി, അബ്ബാസ് ഫൈസി പുത്തിഗെ, ടി.പി അലി ഫൈസി, ഹനീഫ് ഹാജി മംഗളൂരു, ഉള്ളാള്‍ നഗരസഭാ അംഗം ഫാറൂഖ് ഉള്ളാള്‍, പ്രൊഫ. റഹീം മുട്ടിക്കല്‍ കെ.എസ് മൊയ്തീന്‍ സംസാരിച്ചു.
keywords-samstha-kasarakod-cm abdulla moulavi case-muhammed jifri muthukkoya thangal
keywords-samstha-kasarakod-cm abdulla moulavi case-muhammed jifri muthukkoya thangal
Post a Comment
0 Comments