മുളിയാർ:(www.evisionnews.in) മല്ലംവാർഡിനെ സമ്പൂർണ്ണ ലഹരി മുക്ത ഗ്രാമമാക്കി മാറ്റാനുള്ള പരിപാടികൾക്ക് തുടക്കമായി. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ മല്ലം വാർഡിലെ മുഴുവൻ എസ്.സി കോളനികളും കേന്ദ്രീകരിച്ച്ബോധവൽകരണ ക്ലാസ്സുകൾ നടത്തും. പട്ടികജാതിവിഭാഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളുംസംബന്ധിച്ച് ക്യാമ്പയിനിൽ അവബോധം നൽകും. യുവജന കമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് അംഗം എം.എ.നജീബാണ്ബോധവൽകരണ ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മല്ലം എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം അനീസ മൻസൂർ മല്ലത്ത് നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഗ്രാമസഭ കോ-ഓർഡിനേറ്റർ വേണു കുമാർ സ്വാഗതം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു. കോളനിവാസികൾക്ക് എം.എ.നജീബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാർഡ് വികസന സമിതി അംഗങ്ങളായ കൃഷ്ണൻ ചേടിക്കാൽ, എം.മാധവൻ നമ്പ്യാർ, പൊന്നപ്പൻ, സംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരായ ഹമീദ് മല്ലം, ഷെരീഫ് മല്ലത്ത്,കുഞ്ഞി മല്ലം,ഹഷിം കൊടവഞ്ചി, ഹസൈനാർ ചിറക്കാൽ,അശോകൻ മല്ലം,ജയരാമൻ കൊടവഞ്ചി, ചന്ദ്രൻ കൊളങ്കോട്, ശശികല, ലളിത എന്നിവർ പ്രസംഗിച്ചു.
keywords-youth commission-mallam ward-campgn
Post a Comment
0 Comments