കാസര്‍കോട്:(www.evisionnews.in)യു സീരിസിലെ രണ്ടാമത്തെ നമ്പർ (കെ.എൽ.14യു 2) തായലങ്ങാടിയിലെ സഹീര്‍ അബ്ദുല്ലയുടെ ഭാര്യ ഹുസൈന ഫര്‍ഹത്ത് സ്വന്തമാക്കി.മേഴ്‌സിഡസ് കാറിന് വേണ്ടി പത്തരലക്ഷം രൂപയ്ക്കാണ് ഹുസൈന ഫര്‍ഹത്ത് ലേലം ഉറപ്പിച്ചത്.ഫാൻസി നമ്പർ എന്നതിനപ്പുറത്ത് 2 എന്നത് ഇഷ്ടനമ്പർ കൂടിയായതിനാലാണ് ഹുസൈന ഫര്‍ഹത്ത് പത്തരലക്ഷത്തിലധികം രൂപ മുടക്കി നമ്പർ സ്വന്തമാക്കിയത്. തിങ്കളാഴ്ച്ച രാവിലെ കാസര്‍കോട് ആര്‍.ടി ഓഫീസില്‍ നടന്ന ലേലത്തിൽ 90 ഓളം പേർ പങ്കെടുത്തു.വിദ്യാനഗര്‍ സ്വദേശിയായ മറ്റൊരാള്‍ ഇതേ നമ്പർ സ്വന്തമാക്കുവാൻ പത്ത് ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും അവസാനം പത്തരലക്ഷം രൂപയ്ക്ക് സഹീര്‍ അബ്ദുല്ല നമ്പർ സ്വന്തമാക്കുകയായിരുന്നു. ഹാര്‍ഡ്‌ലി ഡേവ്ഡ്‌സണ്‍ ബൈക്കിന് വേണ്ടിയായിരുന്നു വിദ്യാനഗര്‍ സ്വദേശി പത്ത് ലക്ഷം രൂപ വരെ ലേലം വിളിച്ചത്.ഹുസൈനയുടെ അമ്മാവനായ തളങ്കര കെ.കെ.പുറം സ്വദേശി ഷഖീഫുല്ലയാണ്. യു സീരിസിലെ ഒന്നാമത്തെ നമ്പർ (കെ.എല്‍. 14 യു. 1 ) സ്വന്തമാക്കി. 1,01,500 രൂപക്കാണ് ഷഫീഖ് നമ്പർ ലേലം വിളിച്ചെടുത്തത്.യു സീരിസിലെ ആദ്യത്തെ 200 നമ്പറുകളിൽ മിക്കവയും തിങ്കളാഴ്ച ലേലത്തിൽ പോയി. ആര്‍.ടി.ഒ.യുടെ നേതൃത്ത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.വാഹന നമ്പര്‍ ലേലത്തില്‍ തരപെടുത്താനുള്ള മത്സരത്തിന് കാസർകോട്ട് മങ്ങലേറ്റ് തുടങ്ങിയെങ്കിലും തിങ്കളാഴച്ച നടന്ന ലേലം ആവേശം നിറഞ്ഞതായിരുന്നു.
keywords-fancy number-rto-kasarakod-husaina farhath
Post a Comment
0 Comments