കാഞ്ഞങ്ങാട്: ( www.evisionnews.in) ജില്ലാ പൊലീസ് മേധാവിയുടെ പേര് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കൊവ്വല്‍ പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രേംകുമാര്‍, നിലാങ്കരയിലെ രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മിത്രം എന്ന സംഘടനയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്. ടിപ്പര്‍ ഡ്രൈവര്‍ വി.കെ സലീമില്‍ നിന്ന് 10,000 രൂപ വാങ്ങിയിരുന്നു. സലീമിന്റെ പരാതിയിലാണ് കേസ്. കാന്‍സര്‍ രോഗികളെ സഹായിക്കാനാണെന്ന് പറഞ്ഞാണ് പിരിവ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പിരിവെന്നാണ് സലീമിനോട് പറഞ്ഞത്. സംഘടനയെപ്പറ്റി അന്വേഷിച്ചപ്പോള്‍ വ്യാജമാണെന്ന് വ്യക്തമായതായി പരാതിയിലുണ്ട്.
Post a Comment
0 Comments