Type Here to Get Search Results !

Bottom Ad

ബാങ്ക് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു; മാർച്ച് 13 മുതൽ ആവശ്യത്തിനു പണം പിൻവലിക്കാം


മുംബൈ:(www.evisionnews.in) സേവിങ്സ് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. മാർച്ച് 13 മുതല്‍ നിയന്ത്രണം പൂർണമായും ഒഴിവാകും. ഫെബ്രുവരി 20 മുതൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയർത്തി. നിലവിൽ ഇത് 24,000 രൂപ ആയിരുന്നു.അതേസമയം, പുതിയ 2000, 500 രൂപാ നോട്ടുകളുടെ വ്യാജൻ പുറത്തിറക്കാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ കണ്ടെത്തുന്നവ ഫോട്ടോ കോപ്പികളാണെന്നും ആർബിഐ അറിയിച്ചു. ജനുവരി 27 വരെയുള്ള കണക്ക് വച്ച് 9.92 ലക്ഷം കോടി രൂപയുടെ പുതിയ 2000, 500 രൂപാ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ എസ്.എസ്. മുന്ദ്ര അറിയിച്ചു.കറന്റ് അക്കൗണ്ട്, ഓവർ ഡ്രാഫ്‌റ്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയിൽനിന്നു പിൻവലിക്കാവുന്ന തുകയുടെ പരിധി ഈ മാസം ഒന്നിന് എടുത്തു മാറ്റിയിരുന്നു. ഉയർന്നനിരക്കിലുള്ള നോട്ടുകൾ നിരോധിച്ച നവംബർ എട്ടു മുതലായിരുന്നു എടിഎമ്മിലൂടെ പിൻവലിക്കാവുന്ന തുകയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. നിരോധനം മാറ്റാൻ ആവശ്യമായ നോട്ടുകൾ അച്ചടിച്ചതായും ആർബിഐ വ്യക്തമാക്കി.



keywords-currency ban-avoid control to bank-march 13



Post a Comment

0 Comments

Top Post Ad

Below Post Ad