മഞ്ചേശ്വരം : സ്ഥാപിതമായി നൂറാം വർഷത്തോടടുക്കുന്ന ഷിറിയ ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും വികസന സെമിനാറും സംഘടിപ്പിക്കുന്നു.ഫെബ്രുവരി പതിനാറിന് വ്യാഴാഴ്ച്ച സ്‌കൂളിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും വികസന സെമിനാർ പരിപാടിയും മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖ് ഉദ്‌ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീർ അധ്യക്ഷത വഹിക്കും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്‌റഫ്,മഞ്ചേശ്വരം എ.ഇ.ഓ നന്ദികേശൻ എന്നിവർ അതിഥികളായിരിക്കും.മഞ്ചേശ്വരം ബി.പി.ഒ വിജയകുമാർ വിഷയാവതരണവും മുട്ടം കുഞ്ഞി കോയ തങ്ങൾ വിദ്യാലയ വികസന ഫണ്ടിലേക്ക് ആദ്യ ഫണ്ടും കൈമാറും.വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് ഇബ്രാഹിം കോട്ട,പൂർവ്വ വിദ്യാർത്ഥി കൺവീനർ ഷാഫി ഷിറിയ,അധ്യാപകരായ കൃഷ്ണാനന്ദൻ.ടി,സന്തോഷ്.എ,പൂർവ്വ വിദ്യാർത്ഥികളായ മഷൂദ് ഷിറിയ,യൂസഫ് തറവാട് എന്നിവർ പങ്കെടുത്തു.
keywords-shiriya school-students meet-seminar
keywords-shiriya school-students meet-seminar
Post a Comment
0 Comments