മേൽപറമ്പ്:(www.evisionnews.in) തെരഞ്ഞെടുപ്പ് സമയത്ത് മദ്യ നിരോധനമല്ല,വർജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ ഇടത് മുന്നണി ഇത് വരെ തങ്ങളുടെ മദ്യ നയം കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം ബിയറും വൈനും മദ്യമല്ല എന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ എൽ ഡി എഫ് സർക്കാർ തങ്ങളുടെ മദ്യനയം വ്യക്തമാക്കാൻ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപെട്ടു.പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സംഘടന കാര്യങ്ങൾ വിശദീകരിച്ചു.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ, റഊഫ് ഉദുമ, അസ്ലം കീഴൂർ, നിസാർ തങ്ങൾ, അബൂബക്കർ കണ്ടത്തിൽ, എം ബി ഷാനവാസ്, ഹസീബ് ടി കെ, സിറാജ് പടിഞ്ഞാർ, എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
keywords-youthlegue-against state government-liquer law
Post a Comment
0 Comments