ചെര്‍ക്കള:(www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനപ്രകാരം സുന്നി മഹല്ല് ഫെഡറേഷന്ന് കീഴില്‍ ചെര്‍ക്കളയില്‍ എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തീബുമാരുടെ യോഗത്തില്‍ ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.സംഗമം സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എസ്.എം.എഫ് ജില്ലാ ജന.സെക്രട്ടറി ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി,പൂക്കോയ തങ്ങള്‍ ചന്തേര,ഏ.കെ ആലിപ്പറമ്പ,പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജംഇയ്യത്തുല്‍ ഖുത്വബാഅ് പ്രസിഡണ്ടായി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍,ആക്ടിങ് പ്രസിഡണ്ടായി തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയെയും ജന.സെക്രട്ടറിയായി ചുഴലി മുഹിയദ്ദീന്‍ മൗലവി,ട്രഷററായി ഇ.പി.ഹംസ്ത്തുസ്സഅദി ബെളിഞ്ചം എന്നിവരെയും നിയമിച്ചു.വൈസ്.പ്രസിഡണ്ടുമാരായി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍,കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി,അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്.ജോയിന്റ് സെക്രട്ടറിമാരായി ഡോ.മുഹമ്മദ് സലീം നദ്വി ചെര്‍ക്കള,സാജിഹു സമീര്‍ അല്‍ അസ്ഹരി പ്ടന്ന,സിദ്ദീഖ് അസ്ഹരി പാത്തൂര്‍ എന്നിവരെ നിയമിച്ചു.വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായി അഹ്മദ് ഫൈസി തുരുത്തി,ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള,ഖാലിദ് ഫൈസി ചേരൂര്‍,മാഹിന്‍ ദാരിമി വെടിക്കുന്ന്,സുബൈര്‍ ദാരിമി നിലേശ്വരം,ശഫീഖ് തങ്ങള്‍ ചന്തേര,പി.എം അബ്ദുല്‍ ഹമീദ് മദനി ഉപ്പള കുന്നില്‍,കെ.എല്‍ അബ്ദുല്‍ ഖാദര്‍ ഫൈസി പേരാല്‍,ശിഹാബുദ്ദീന് ബാഖവി മീനാപ്പീസ്,റഷീദ് ഫൈസി ആറങ്ങാടി എന്നിവരെ തിരഞ്ഞെടുത്തു.സംഗമത്തില്‍ എസ്.എം.എഫ് സ്റ്റേറ്റ് പ്രൊജക്ട് വിങ് കണ്‍വീനര്‍ സി.ടി അബ്ദുല്‍ ഖാദര്‍ അംഗങ്ങളായ സിറാജുദ്ദീന് ദാരിമി കക്കാട്,സാജിഹു സമീര്‍ അസ്ഹരി,ശാകിര്‍ ബെദിര എന്നിവര്‍ സംബന്ധിച്ചു.
keywords-kasaragod-jam iyyathul-distict committi
keywords-kasaragod-jam iyyathul-distict committi
Post a Comment
0 Comments