Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് മേഖലാ ജാഥക്ക് ഉദുമയിൽ ആവേശകരമായ സ്വീകരണം

ഉദുമ:(www.evisionnews.in) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും നടപടികൾക്കുമെതിരെ കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം ഹസ്സൻ നയിക്കുന്ന ഉത്തരമേഖലാ ജാഥയ്ക്ക് ഉദുമയിൽ ആവേശകരമായ സ്വീകരണം നൽകി. ഉദുമയിലെത്തിയ ജാഥാ നായകനെയും അംഗങ്ങളെയും നൂറുകണക്കിന് പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു.
പൊതുസമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയതു.കരിച്ചേരി നാരായണൻ അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
ജാഥാ നായകൻ എം.എം ഹസ്സൻ, വൈസ് ക്യാപ്റ്റൻ സി.എ അജീർ, അംഗങ്ങളായ പി.കെ.ഫിറോസ്, സുരേഷ് ബാബു, കെ.പി.മോഹനൻ, ശരത്ചന്ദ്രപ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയൻ ,കോ-ഓർഡിനേറ്റർ വി.എ നാരായണൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നിൽ, യു .ഡി .എഫ് കൺവീനർ പി.ഗംഗാധരൻ നായർ പ്രസംഗിച്ചു.
കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൽ റഹിമാൻ, സെക്രട്ടറി കെ.ഇ.എ ബക്കർ ,ഡി.സി.സി സെക്രട്ടറിമാരായ സാജിത് മൗവ്വൽ, പി.കെ.ഫൈസൽ, കരുൺ താപ്പ, അഡ്വ.കെ.കെ.രാജേന്ദ്രൻ, ഗീതാകൃഷ്ണൻ, വി.ആർ.വിദ്യാസാഗർ, എം.സി പ്രഭാകരൻ, എം.കുഞ്ഞമ്പു നമ്പ്യാർ, ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.ബി ഷാഫി, ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പിൽ കെ.ബി എം ഷരീഫ്, ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ഘടകകക്ഷി നേതാക്കളായ എ.വി.രാമകൃഷ്ണൻ, വി.കമ്മാരൻ, കരിവെള്ളൂർ വിജയൻ ,ഹരീഷ് പി.നായർ, നാഷണൽ അബ്ദുല്ല, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഹമീദ് മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, കെ.എ.അബ്ദുല്ല ഹാജി, എരോൽ മുഹമ്മദ് കുഞ്ഞി, സത്താർ മുക്കുന്നോത്ത് സംബന്ധിച്ചു.


keywords-udf-uduma-prosetion-cherkalam abdulla


Post a Comment

0 Comments

Top Post Ad

Below Post Ad