ഉദുമ:(www.evisionnews.in) ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഉദുമ സ്വേദേശി മരിച്ചു. ഉദുമ അച്ചേരി സ്വദേശിയും,പാലക്കുന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനായ കെ വി ബാലകൃഷ്ണന്‍(70) ആണ് മരിച്ചത്. ഫെബ്രുവരി 18ന് രാത്രി ഉദുമ പള്ളത്ത് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ബാലകൃഷ്ണനെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ബാലകൃഷ്ണനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: നിധീഷ്, സഹനേഷ്
keywords-uduma-bike accedent-death-k v balakrishnan
Post a Comment
0 Comments