കാസർകോട് :(www.evisionnews.in)ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി വധക്കേസില്‍ ആക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ മന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്നും കുടുംബത്തെയും സമൂഹത്തിനെയും വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. കെ സുരേന്ദ്രനാഥ് പറഞ്ഞു. എം ഐ സി വിദ്യാര്‍ത്ഥികള്‍ നടത്തിയ സി എം ഉസ്താദ് പ്രക്ഷോഭ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അരിഭക്ഷണം കഴിക്കുന്ന ഏതൊരു മനുഷ്യനും പ്രത്യക്ഷത്താല്‍ തന്നെ കൊലപാതകമെന്ന് മനസ്സിലാവുന്ന ഈ കേസില്‍ ശക്തമായ പണമൊഴുക്കും സ്വാധീനവും നടന്നിട്ടുണ്ടെന്നും അത് തന്നെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീണ്ടും ആത്മഹത്യാ പുരാണത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതി കിട്ടുന്നത് വരെ സമരമുഖത്ത് ഇനിയും തുടരും. വോട്ട് ബാങ്കിന് വേണ്ടി നിയമസഭാ ഇലക്ഷന്‍ സമയത്ത് സമരപ്പന്തലിലേക്ക് കയറി വന്ന നിയമസഭാ നേതാക്കന്മാര്‍ ആ സമര പങ്കാളിത്തത്തില്‍ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുണ്ടെങ്കില്‍ വീണ്ടും നമ്മോടൊപ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ടി ഡി അഹ്മദ് ഹാജി യോഗം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഹനീഫ് ഇര്‍ശാദി ഹുദവി ദേലമ്പാടി കേസ് ഡയറി വിശദീകരിച്ചു. കൊലപാതകം ആത്മഹത്യയാക്കാന്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അന്വേഷണ ഏജന്‍സി തയ്യാറാവണം. രാജ്യത്തിന്റെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ മേലിലുള്ള വിശ്വാസം ചോര്‍ന്ന് പോയെന്ന് ഹനീഫ് ഇര്‍ശാദി തന്റെ വിശദീകരണത്തില്‍ പറഞ്ഞു
ഇബ്രാഹിം കുട്ടി ദാരിമി, ടി ഡി അബ്ദുറഹ്മാന്‍ ഹാജി, സലീം ദേളി, ആബിദ് ആമത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords-cm abdulla moulavi-mic-surenthranath
keywords-cm abdulla moulavi-mic-surenthranath
Post a Comment
0 Comments