Type Here to Get Search Results !

Bottom Ad

കാസർകോട് പോലീസ് സ്റ്റേഷനിൽ നടന്നത് പോലീസ് ഗുണ്ടാ രാജ്: യൂത്ത് ലീഗ്


കാസർകോട്:(www.evisionnews.in) കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്ന വിദ്യാർത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും, ഇത് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ള നേതാക്കളെ മർദ്ദിച്ച് ലോക്കപ്പിലാക്കുകയും ചെയ്യുക വഴി കാസർകോട്  സ്റ്റേഷനിൽ നടന്നത് പോലീസ് ഗുണ്ടാരാജാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.സ്റ്റേഷനിൽ എത്തിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ എ എസ് ഐ സതീഷിന്റെ നേതൃത്വത്തിൽ തടയുകയും, അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തു.സി.പി.എം ഗുണ്ടകളെ പോലെയാണ് പോലീസുകാർ പെരുമാറിയത്.വിദ്യാർത്ഥികളേയും, നേതാക്കളേയും ക്രൂരമായി മർദ്ദിച്ച എ എസ് ഐ സതീഷനെതിരെയും , മറ്റ് പോലീസുകാർക്കുമെതിരെയും  ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യൂത്ത്   ലീഗ്   നേതാക്കൾ മുന്നറിയിപ്പ് നൽകി.




keywords-kasargod police-msf-district youth legue

Post a Comment

0 Comments

Top Post Ad

Below Post Ad