ചട്ടഞ്ചാല്‍:(www.evisionnews.in)പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍ മരിച്ചത് കഞ്ചാവ് മാഫിയാ സംഘം സഞ്ചരിച്ച കാറിടിച്ചാണെന്നാരോപിച്ച് നാട്ടുകാർ ചട്ടഞ്ചാലിൽ നാട്ടുകാര്‍ പ്രതിഷേധ സംഗമം നടത്തി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും നടത്തിയ പ്രതിഷേധ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.കഞ്ചാവ് കേന്ദ്രങ്ങളായ നാട്ടുകാർ വഴിയോരത്തുള്ള തട്ടുകടകൾ അഗ്നിക്കിരയാക്കി.പോലീസ് പിടികൂടി ചട്ടഞ്ചാലില്‍ കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ക്കിടയിലാണ് മാഫിയാ സംഘം കഞ്ചാവ് സൂക്ഷിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) ആണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ ടൗണിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ റിറ്റ്‌സ് കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ കുഞ്ഞഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
keywords-chattanchal-aginst ganju mafia
Post a Comment
0 Comments