ബേഡകം (www.evisionnews.in): അഞ്ചു ദിവസം മുമ്പ് കാണാതായ പായം, ഉരുളാലയിലെ കെ ബാലകൃഷ്ണ(48)നെ, ബന്തടുക്ക മാണിമൂല കണ്ണാടിത്തോട് കര്‍ണ്ണാടക റിസര്‍വ്വ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സി.പി.എം പായം ബ്രാഞ്ചംഗമായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ബേഡകം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ ഉള്‍പ്പെടുന്ന വനാതിര്‍ത്തിയില്‍ പരിശോധനക്കിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു. കയറിന്റെ തുമ്പ് മരക്കുറ്റിയില്‍ കെട്ടിയിട്ടുമുണ്ട്. കര്‍ണ്ണാടക പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം മംഗളൂരു ദേര്‍ളക്കട്ട മെഡിക്കല്‍ കോളജില്‍ പോസ്റ്റു മോര്‍ട്ടം നടത്തി.
പരേതനായ മാലിങ്കു നായരുടെയും നാരായണി അമ്മയുടെയും മകനാണ് ബാലകൃഷ്ണന്‍. ഭാര്യ: വി ഇന്ദിര. മക്കള്‍: കൃഷ്‌ണേന്ദു, വിശാഖ്. സഹോദരങ്ങള്‍: ശാരദ, രാഘവന്‍, മീനാക്ഷി, സുശീല, ഓമന.
keywords:kasaragod-bedakam-missing-youth-dead-body-found-at-forest
Post a Comment
0 Comments