കാസര്‍കോട് : (www.evisionnews.in) ഫെബ്രുവരി 10 മുതല്‍ വിജയവാഡയില്‍ വെച്ച് നടക്കുന്ന ബി.എസ്. റാം മോഹന്‍ റാവു ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ 25 സൗത്ത് സോണ്‍ ടൂര്‍ണമെന്റിലേക്കുള്ള കേരളാ ടീമിലേക്ക് കാസര്‍കോട് ജില്ലാ ടീമംഗവും ഇടന്‍ കൈയ്യന്‍ സ്പിന്നറുമായ ശ്രീഹരി.എസ്.നായരെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തെരെഞ്ഞെടുത്തു.
നേരത്തേ അണ്ടര്‍ 19 കേരളടീമിന്റെ റിസര്‍വ്വായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അണ്ടര്‍ 16, 19, 23, 25, മിക്‌സഡ് ഏജ് കാറ്റഗറിയിലും കാസര്‍കോട് ജില്ലക്ക് വേണ്ടികളിച്ചിട്ടുള്ള നീലേശ്വരം സ്വദേശിയായ ശ്രീഹരി നിലവില്‍ കൊച്ചിയിലുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ്.
ശ്രീഹരിയെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments