കാസര്‍കോട് (www.evisionnews.in): യുവതിയെ കല്യാണം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് മംഗളൂരുവിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം, മജിബയല്‍, കടമ്പാറിലെ ബ്രിജേഷി(31)നെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായികിന്റെ കസ്റ്റഡിയില്‍ വിട്ടത്.
കണ്വതീര്‍ത്ഥയിലെ 24 കാരിയായ ദളിത് യുവതിയാണ് പരാതിക്കാരി. പ്രണയം നടിച്ച് വശത്താക്കിയ ശേഷം യുവതിയെ മംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് വാക്കു മാറുകയുമായിരുന്നുവത്രേ. ഇതേ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ പ്രതി പരാതിക്കാരിയായ യുവതിയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതി ഉണ്ടായിരുന്നു. കസ്റ്റഡിയിലായ പ്രതിയെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
Post a Comment
0 Comments