കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ ക്രിക്കറ്റ് ബി ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ യുണൈറ്റഡ് പരവനടുക്കം ഫൈനലില്‍ പ്രവേശിപ്പിച്ചു. രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ സത്താറിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ യുണൈറ്റഡ് പരവനടുക്കം അറ്റ്‌ലസ് ആലംപാടിയെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് യൂണൈറ്റഡ് പരവനടുക്കം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത അറ്റ്‌ലസ് നിശ്ചിത 22 ഓവറില്‍ എട്ട് വിക്കറ്റു നഷ്ടത്തില്‍ 125 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ യുണൈറ്റഡ് 20.3 ഓവറില്‍ അഞ്ചു വിക്കറ്റുനഷ്ടത്തില്‍ 126റണ്‍സെടുത്തു ലക്ഷ്യംകണ്ടു.
അറ്റ്‌ലസിന്‌വേണ്ടി അക്രം 29 റണ്‍സ് നേടി ബാറ്റിങ്ങില്‍ മികച്ചുനിന്നു. യുണൈറ്റഡിന്റെ ഷിഹാബ് മൂന്നു വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ മികവുകാട്ടി. യുണൈറ്റഡിന്റെ സത്താര്‍ പുറത്താകാതെ 60 റണ്‍സും ഷബീറലി 35 റണ്‍സും നേടി ബാറ്റിംഗില്‍ മികച്ചുനിന്ന് ടീമിന് അനായാസ വിജയം സമ്മാനിച്ചു. 12ന് ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് പരവനടുക്കം ചലഞ്ചേഴ്‌സിനെ നേരിടും.
Post a Comment
0 Comments