പുണെ: (www.evisionews.in) ശിവസേന മുഖപത്രമായ സാമ്‌ന മൂന്നു ദിവസത്തേക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ വിമര്‍ശനവുമായി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്ത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയ്ക്കു സമാനമാണെന്ന് താക്കറെ പറഞ്ഞു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ പത്രം നിരോധിക്കണമെന്നാണ് ആവശ്യം.
മഹാരാഷ്ട്രയിലെ 10 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 25 സില്ലാ പരിഷത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഇന്നും ചൊവ്വാഴ്ചയുമായാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് തീയതിയിലും അതിനുമുന്‍പുള്ള ദിവസവും – ഫെബ്രുവരി 16, 20, 21 – സാമ്‌ന പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പത്രത്തിലൂടെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
എന്നാല്‍, തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, സാമ്‌ന അടച്ചുപൂട്ടുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറഞ്ഞു. സാമ്‌നയുടെ അച്ചടി മൂന്നു ദിവസത്തേക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായി അറിഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് നിങ്ങള്‍. പറയൂ ഇത് അടിയന്തരാവസ്ഥ തന്നെയല്ലേ താക്കറെ ചോദിച്ചു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രചാരണത്തിനു പോകുന്നതെന്തുകൊണ്ടാണ്? പെരുമാറ്റച്ചട്ടമനുസരിച്ച് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രചാരണത്തിനു പോകാന്‍ അനുവാദമില്ലെന്നും താക്കറെ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അത്ര രസത്തിലല്ല
Post a Comment
0 Comments