ബദിയടുക്ക:(www.evisionnews.in) ചെര്‍ക്കള - കല്ലട്ക്ക, ബദിയടുക്ക - ഏത്തട്ക്ക - സൂലപ്പദവ്, മുള്ളേരിയ - ആര്‍ലപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാ വസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ അനിശ്ചിത കാല സമരം ആരംഭിച്ചു. വ്യാപാരി വ്യവസായികള്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, മത സംഘട നകള്‍, ജന പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഐക്യ ദാര്‍ഢ്യമര്‍പ്പിച്ച് സമരത്തില്‍ പങ്കെടുത്തു. സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അനിശ്ചിത കാല സത്യാഗ്രഹം, നിരാഹാരം, പൊതുമരാമത്ത് ഓഫീസ് ഉപരോധം, കാസർകോട് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച്, ഹര്‍ത്താല്‍, ഒപ്പ് മരം, റോഡ് ഉപരോധം, സെക്രട്ടറയേറ്റിന് മുന്നില്‍ സമരം തുടങ്ങിയ വിവിധ സമരങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. ബദിയടുക്ക പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഗിരീഷ്, വ്യാപാരി വ്യസായ സമിതി പ്രസിഡന്‍റ് എസ് എന്‍ മയ്യ, പി ജി ചന്ദ്രഹാസ റൈ, എ എസ് അഹമ്മദ്, അന്‍വര്‍ ഓസോണ്‍, അവിനാശ്, ബദ്രുദ്ദീന്‍ താസിം, കുഞ്ചാര്‍ മുഹമ്മദ്, എം എച്ച് ജനാര്‍ദ്ദന, ശ്യാം പ്രസാദ് മാന്യ, ബി ടി അബ്ദുല്ല കുഞ്ഞി, അബ്ദുല്ല ചാലക്കര, എം നാരായണ ഭട്ട്, കെ എസ് മുഹമ്മദ്, ലത്തീഫ് കന്യാന, എസ് മുഹമ്മദ്, ബഷീര്‍ ഫ്രഡ്സ്, ചന്ദ്രന്‍,കരുണാകന്‍, റഷീദ് ബെളിഞ്ചം, തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ബാലകൃഷ്ണ ഷെട്ടി സ്വാഗതവും അഷ്റഫ് മുനിയൂര്‍ നന്ദിയും പറഞ്ഞു.
keywords-action commiti protest-hilly roads
Post a Comment
0 Comments