മംഗളൂരു : (www.evisionnews.in)അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. നേരത്തെ ബിജെപിക്കു രണ്ടു ശതമാനം വോട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതു 30 ശതമാനമായി. രണ്ടു ശതമാനം വോട്ടു കിട്ടിയ സമയത്ത് അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അടിക്കു പകരം തിരിച്ചടിക്കാറില്ല. കൊലയ്ക്കു പകരം കൊല ചെയ്യാറുമില്ല. എന്നാല്‍, സിപിഎമ്മുകാരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മംഗളൂരുവില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്
Post a Comment
0 Comments