വിദ്യാനഗര്‍ (www.evisonnews.in): വ്യാജ മേല്‍വിലാസം നല്‍കി പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള ബംബ്രാണിയിലെ ബി.എ മൊയ്തീന്‍ കുഞ്ഞി(37)യെയാണ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2009ലായിരുന്നു മൊയ്തീന്‍ കുഞ്ഞി വ്യാജ മേല്‍വിലാസം നല്‍കി പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്. മുഹമ്മദ് കുഞ്ഞി, ഫാത്തിമ ക്വാട്ടേഴ്‌സ്, കൊളവയല്‍, ഹൊസ്ദുര്‍ഗ് എന്ന വിലാസത്തിലായിരുന്നു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. പിതാവിന്റെ പേരും വ്യാജമായാണ് നല്‍കിയത്. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലും മൊയ്തീന്‍ കുഞ്ഞി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ രണ്ടാം ഭാര്യയെ പീഡിപ്പിച്ചതിനും അപകീര്‍ത്തിപ്പെടുത്തുംവിധം മൊബൈലില്‍ സന്ദേശം പ്രചരിപ്പിച്ചതിനും വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലും മൊയ്തീന്‍ കുഞ്ഞിക്കെതിരെ കേസുണ്ട്.
keywords:kasaragod-vidyanagar-cherkkalam-fake-passport-address-moideen-kunhi-arrest
Post a Comment
0 Comments