കാസര്‍കോട് (www.evisionnews.in): 500 കുപ്പി ഗോവന്‍ മദ്യവുമായി തളങ്കര കൊപ്പല്‍ കോളനിയിലെ കീരി രമേശ(39)നെ എക്‌സൈസ് സംഘം പിടിച്ചു. കാസര്‍കോട്, തളങ്കര, കറന്തക്കാട്, കേളുഗുഡ്ഡെ തുടങ്ങിയ സ്ഥലങ്ങളില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വന്‍ മദ്യശേഖരം പിടികൂടിയത്. ഗോവ സംസ്ഥാനത്തു മാത്രം വില്‍പ്പന അനുമതിയുള്ള 180 മി.ലിറ്ററിന്റെ 85 ലിറ്റര്‍ മദ്യമാണ് പിടിച്ചത്. ഗോവയില്‍ കുപ്പിയൊന്നിന് 21 രൂപ നിരക്കില്‍ വാങ്ങി 100 രൂപയ്ക്കു വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
വീടിന്റെ അടുക്കളയുടെ സ്ലാബിനടിയിലും 4 പ്ലാസ്റ്റിക് ചാക്കുകെട്ടിലും സഞ്ചിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി.ജി പോള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ് സുരേഷ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വി അഷ്‌റഫ്, എം സുകുമാരന്‍ നമ്പ്യാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി സുരേഷ്, ഉമ്മര്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി സുധീന്ദ്രന്‍, ഗോപി, അഫ്‌സല്‍, പ്രതീഷ്, സതീശന്‍, ജിതേന്ദ്രന്‍, ചാള്‍സ് ജോസ്, ടി.വി ഗീത, വി റീന, പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണ് അനധികൃത മദ്യശേഖരം പിടിച്ചത്.
Post a Comment
0 Comments