ബദിയടുക്ക (www.evisionnews.in): ബാറടുക്കയില്‍ വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയയിലെ അശോകനാ (38)ണ് അറസ്റ്റിലായത്.
ജനുവരി 31ന് രാത്രിയാണ് ബാറടുക്കയിലെ ശാരതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. മാര്‍ച്ചില്‍ നടത്തേണ്ട മകള്‍ നിഷയുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ച 12 പവന്‍ സ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ശാരതയും മകള്‍ നിഷയും വീടുപൂട്ടി രാത്രി ഏഴ് മണിയോടെ ടൗണിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. നിശയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷിച്ചുവരികയായിരുന്നു.
അബ്ക്കാരി കേസിലും ആട് മോഷണക്കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അശോകനെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതികളായ മറ്റുരണ്ടുപേരെ പോലീസ് അന്വേഷിച്ചുവരികയാണ്.
Post a Comment
0 Comments