കുമ്പള (www.evisionnews.in): പ്ലസ് വൺ വിദ്യാര്‍ത്ഥിയെ സ്വകാര്യ കോളജിലെ അധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കുമ്പളയിലെ ഒരു സ്വകാര്യ കോളജിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയാണ് കുമ്പള പോലീസില്‍ പരാതി നല്‍കിയത്. രണ്ട് തവണ കോളജിന് സമീപമുള്ള അധ്യാപകന്റെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം വിദ്യാര്‍ത്ഥി സഹപാഠികളോട് പറഞ്ഞതോടെ അധ്യാപകന്‍ രണ്ട് ദിവസം സ്‌കൂളില്‍ വന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി അധ്യാപകനെ കൈകാര്യം ചെയ്തു. അതിനിടെ പോലീസ് എത്തിയാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.
keywords:kasaragod-kumbla-private-college-teacher-abuse-student
Post a Comment
0 Comments