Type Here to Get Search Results !

Bottom Ad

നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍


കൊച്ചി (www.evisionnews.in): യാത്രക്കിടെ നടി ഭാവനയെ കാറിനകത്ത് വച്ച് അപകീര്‍ത്തിപരമായ ചിത്രമെടുക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം ഭാവനയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഭാവന പോലീസിനോട് മൊഴി നല്‍കി.

ഭാവനയുടെ മുന്‍ ഡ്രൈവര്‍ സുനിലിനെ പോലീസ് തെരയുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യമറിയാതെയാണ് ഭാവന സുനിലിനെ ജോലിക്ക് തെരഞ്ഞെടുത്തത്. പിന്നീട് സുനിലിന്റെ പശ്ചാത്തലം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് സുനിലിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

തൃശ്ശൂരില്‍ നിന്നും കൊച്ചി വരെ ഭാവനയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ തന്നെയാണ് പാലാരിവട്ടത്തെ സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ ഭാവനയെ അവിടെയെത്തിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു മാര്‍ട്ടിന്റെ ശ്രമമെന്നും പോലീസ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad