കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂല പാണലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം നുള്ളിപ്പാടിയിലെ അഫ്‌സല്‍ യാത്രയായത് മരണത്തിലേക്ക് സ്റ്റാറ്റസിട്ട്. യാത്രയുടെ ദിശമാറണം... വാഹനവും മാറണം... എന്നാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ അഫ്‌സല്‍ കുറിച്ചുവെച്ചത്.
ഒരാഴ്ച മുമ്പാണ് അഫ്‌സല്‍ തന്റെ വാട്‌സ്ആപ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. വിശ്വസിക്കാനാവാത്ത മരണമായി അഫ്‌സലിന്റെ വിയോഗം കണ്ണീര്‍കയം തീര്‍ക്കുമ്പോഴും കുറിക്ക് കൊള്ളുന്ന തരത്തിലുള്ള ആ സ്റ്റാറ്റസ് അഫ്‌സലിന്റെ ആത്മാവ് കോറിയിട്ടതാകുമോ എന്നാണ് കൂട്ടുകാര്‍ പരസ്പരം ചോദിക്കുന്നത്. വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്ന അഫ്‌സല്‍ രാഷ്ട്രീയ രംഗത്ത് വ്യത്യസ്തനായിരുന്നു. എല്‍.ബി.എസില്‍ നടന്നുവരുന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിലെ അക്കമെഡേഷന്‍ കമ്മിറ്റി കണ്‍വീനറായിരുന്നു. സാമൂഹ്യ രംഗത്തെ അഫ്‌സലിന്റെ പ്രവര്‍ത്തനത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യെ പ്രകീര്‍ത്തിച്ചിരുന്നു. അസൂയാവഹമായിരുന്നു അഫ്‌സലിന്റെ ഇടപെടലുകള്‍...
രാത്രിവൈകുവോളം എല്‍ബിഎസിലുണ്ടായിരുന്ന അഫ്‌സല്‍ രാവിലെ വീണ്ടും കലോത്സവ നഗരിയിലേക്ക് പോകുന്നതിനിടെയാണ് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കലോത്സവത്തിന്റെ അഫ്‌സലും മറ്റു സംഘാടകരായ പുല്ലൂരിലെ വിനോദും സീതാംഗോളിയിലെ നാസറും സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകമുണ്ടായത്.
Post a Comment
0 Comments