Type Here to Get Search Results !

Bottom Ad

92 കടലാമക്കുഞ്ഞുങ്ങള്‍; ഈ വര്‍ഷത്തെ ആദ്യ ബാച്ച് കടലിലേക്ക്


നീലേശ്വരം: (www.evisionnews.in)  തൈക്കടപ്പുറത്തെ നെയ്തല്‍ ഹാച്ചറിയില്‍ വിരിഞ്ഞ 92 കടലാമക്കുഞ്ഞുങ്ങളെ കടലില്‍ വിട്ടു. ഈ വര്‍ഷത്തെ ആദ്യ ബാച്ച് ആണിത്. ജനുവരി എട്ടിനു ഒഴിഞ്ഞവളപ്പില്‍ നിന്നാണു 140 മുട്ടകള്‍ ലഭിച്ചത്. ഇതില്‍ 48 മുട്ടകളിലെ കുഞ്ഞുങ്ങള്‍ കടുത്ത ചൂടില്‍ ചത്തു പോയി. മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞു കടലാമകളെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു കടലില്‍ വിട്ടത്. നാലു കൂടുകള്‍ ഇനിയും വിരിയാനുണ്ട്.

സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.കണ്‍സര്‍വേറ്റര്‍ പി.ബിജു, വനംവകുപ്പ് ഉദ്യോഗസ്ഥരായ ജി.പ്രദീപ്, ജയചന്ദ്രന്‍ കാരക്കാട്ട്, വി.വി.പ്രകാശന്‍, ഹരിപ്രസാദ്, സ്റ്റാന്‍ലി, വി.വി.ശശിമോഹന്‍, നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍ കെ.പ്രകാശന്‍, ഇ.കെ.കെ.പടന്നക്കാട്, നെയ്തല്‍ പ്രവര്‍ത്തകരായ പി.വി.സുധീര്‍ കുമാര്‍, കെ.സുനി, കെ.പ്രവീണ്‍ കുമാര്‍, സി.ശാന്തന്‍, നസീര്‍, കെ.വി.മനോജ് കുമാര്‍, കെ.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 16 വര്‍ഷമായി നെയ്തല്‍ കടലാമ സംരക്ഷണ രംഗത്തുണ്ട്. ചെന്നൈയിലെ സീ ടര്‍ട്ടില്‍ കണ്‍സര്‍വേഷന്‍ നെറ്റ് വര്‍ക്, വടകര കൊളാവിപ്പാലത്തെ തീരം എന്നിവയാണ് ഈ രംഗത്തുള്ള മറ്റു സംഘടനകള്‍. നെയ്തല്‍ തീരത്തു നിന്ന് ഇതിനകം മുപ്പതിനായിരത്തോളം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചു വിട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad