കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ കടയുടെ ഷട്ടര്‍ പൂട്ട് പൊളിച്ച് മോഷണം. അബ്ദുല്‍റഹ്മാന്‍ എന്ന കബീറിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ച. 2000 രൂപയും സിഗരറ്റുകളുമാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ചില്ലറ കെട്ടായി കടയില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്.
കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് എസ്.ഐ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു.
keywords:kasaragod-mogral-puthur-money-cigarette-theft-at-stop

Post a Comment
0 Comments