Type Here to Get Search Results !

Bottom Ad

ഷവര്‍മ്മയ്ക്കും പഫ്‌സീനും ഉപയോഗിക്കുന്നത് പോത്തിന്റെ അവശിഷ്‌ടങ്ങള്‍; മൊഗ്രാല്‍പുത്തൂരിൽ ബാരലുകളില്‍ സൂക്ഷിച്ച അവശിഷ്‌ടങ്ങള്‍ കണ്ടെത്തി.



മൊഗ്രാല്‍പുത്തൂര്‍:(www.evisionnews.in) അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡില്‍ കയറ്റുമതിക്കായി ബാരലുകളില്‍ സൂക്ഷിച്ചുവെച്ച പോത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി.
ഏരിയാല്‍ പാലത്തിനടുത്ത്‌ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്‌ മൊഗ്രാല്‍പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ബി അഷ്‌റഫ്‌, ജൂനിയര്‍ എച്ച്‌ ഐമാരായ കെ ജയറാം, സുന്ദരന്‍ എ പി എന്നിവരുടെ നേതൃത്വത്തില്‍ റെയ്‌ഡ്‌ നടത്തിയത്‌.ഇവിടെ നിന്നും ബാരലുകളില്‍ ഉപ്പിട്ട്‌ സൂക്ഷിച്ചുവെച്ച പോത്തിന്റെ കുടലുകളും മറ്റ്‌ അവശിഷ്‌ടങ്ങളുമാണ്‌ കണ്ടെത്തിയത്‌. കഴുകി ഉപ്പിട്ട്‌ വെച്ച്‌, ഇവ കണ്ണൂരില്‍ എത്തിച്ച്‌ അവിടെ നിന്നും ചെന്നൈയിലേക്ക്‌ കയറ്റി അയക്കുകയാണത്രെ ചെയ്യുന്നത്‌. അറവു ചെയ്‌ത പോത്തിന്റെ ഈ അവശിഷ്‌ടങ്ങള്‍ ഷവര്‍മ്മ, പഫ്‌സ്‌ എന്നിവയും സോപ്പ്‌, ഫെയ്‌സ്‌ ക്രീം എന്നീ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുമാണുപയോഗിക്കുന്നതെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ ഇവ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നത്‌. ഈ സ്ഥാപനത്തിന്‌ പേരോ, ലൈസന്‍സോ ഇല്ലെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. ഉടമയെക്കുറിച്ചും അവ്യക്തമായ വിവരം മാത്രമേ ലഭിച്ചുള്ളു. ഈ സ്ഥാപനത്തിലെ തൊഴിലാളികളെല്ലാം അന്യ സംസ്ഥാനത്ത്‌ നിന്നുള്ളവരാണ്‌.തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ്‌ നല്‍കി.

Key words;shavarma-pufs-raide-barrel-waste

Post a Comment

0 Comments

Top Post Ad

Below Post Ad